E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

19. ശബ്‌ദം

ക്ലസ്‌റ്റര്‍ പരിശീലനവേളയില്‍ അധ്യാപകരുടെ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ ടീച്ചിങ് മാന്വല്‍ ആണ് വലതുവശത്തെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്.ഇതൊരു കരട് മാത്രമാണ്. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും തനതായ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി ഉപയോഗപ്പെടുത്താവുന്നതാണ്.

Teaching Manual(Draft)
ശബ്‌ദപ്രേഷണത്തിന് ഒരു മാധ്യമം ആവശ്യമാണ്. വീഡിയോ കണ്ടു നോക്കൂ...


ശബ്‌ദം നമുക്ക് അനുഭവവേദ്യമാകുന്നതിന് നമ്മെ സഹായിക്കുന്ന ഇന്ദ്രിയമാണ് ചെവി. ചെവിക്കുടയിലെത്തുന്ന ശബ്‌ദതരംഗങ്ങള്‍ കര്‍ണനാളത്തിലൂടെ കടന്ന് കര്‍ണപടത്തെ കമ്പനം ചെയ്യിക്കുന്നു. ഈ കമ്പനം അസ്ഥിശൃംഖലയിലേക്കും ഓവല്‍ വിന്റോയിലേക്കും കോക്ലിയയിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നു. കോക്ലിയയുടെ ഉള്ളറകളിലുള്ള എന്റോലിംഫ് ദ്രാവകത്തിലേക്ക് പടരുന്ന കമ്പനം കോക്ലിയയിലുള്ള ആയിരക്കണക്കിന് നാഡീകോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രൂപപ്പെടുന്ന ആവേഗങ്ങള്‍ ശ്രവണനാഡി വഴി തലച്ചോറിലെത്തുമ്പോഴാണ് നമുക്ക് ശബ്‌ദം കേള്‍ക്കുന്നത്. വീഡിയോ കണ്ടു നോക്കൂ...


മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്‌ദത്തിന്റെ ആവൃത്തിക്ക് ഒരു പരിധിയുണ്ട്. ശരിയായ കേള്‍വി ശക്തിയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ കഴിയുന്ന ശബ്‌ദത്തിന്റെ കുറഞ്ഞ പരിധി ഏകദേശം 20 Hzഉം കൂടിയ പരിധി ഏകദേശം 20000 Hzഉം ആണ്. ഈ പരിധി വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. വീഡിയോ ഉപയോഗിച്ച് ഒരു ഹിയറിങ് ടെസ്‌റ്റ് നടത്തി നോക്കൂ...


No comments:

Post a Comment